കൊണ്ടോട്ടിയില്‍ ജോയിന്റ് ആര്‍ ടിഓഫീസ് അനുവദിച്ചു. ഇന്ന്‌ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. താലൂക്ക് ആസ്ഥാനം ആയത മുതല്‍ കൊണ്ടോട്ടിയില്‍ ആര്‍ ടി ഓഫീസ് സ്ഥാപിക്കുന്നതിനായുള്ള ആവശ്യമുയര്‍ന്നിരുന്നു.
ക്യാബിനറ്റ് തീരുമാനം അനുസരിച്ചു ഉടന്‍ വിജ്ഞാപനം ഇറക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ഉടന്‍ തന്നെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ ഹോം ടൗണ്‍ എന്ന ആനുകൂല്യവും കൊണ്ടോട്ടിക്ക് ലഭിച്ചു. കെ.എല്‍.80 വരെ ഇത്‌വരെ വിവിധ ആര്‍ ടിഓഫീസുകള്‍ക്ക് നമ്പര്‍ അനുവദിച്ചിട്ടുണ്ട്. കെ.എല്‍ 81 മുതലാണ് ഇന്ന് അനുവദിച്ച ഓഫീസുകള്‍ക്ക് നമ്പര്‍ നല്‍കുക. കൊണ്ടോട്ടിയെ കൂടാതെ പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല, രാമനാട്ടുകര എന്നിവിടങ്ങളിലാണ് ആര്‍.ടിഓഫീസുകള്‍ അനുവദിച്ചത്.
Post Your Comments