തിരുവനന്തപുരം : സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ താന്‍ മന്ത്രി എ സി മൊയ്തീന് കത്ത് അയച്ചെന്ന പി കെ ഫിറോസിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ജയിംസ് മാത്യുവിന്റെ വാദം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയതായും ജയിംസ് മാത്യു എംഎല്‍എ പറയുന്നു. ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചു.
നീലകണ്ഠന്റെ അനധികൃത നിയമനം ചൂണ്ടിക്കാട്ടി ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ഫിറോസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടേതെന്ന നിലയില്‍ യൂത്ത്‌ലീഗ് കത്ത് പുറത്തുവിട്ടത്.
Post Your Comments