KeralaLatest NewsNews

പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് താനൂർ ദുരന്തത്തിന് കാരണം: രൂക്ഷ വിമർശനവുമായി പി കെ ഫിറോസ്

തിരുവനന്തപുരം: താനൂർ ദുരന്തത്തിൽ പ്രതികരണവുമായി പി കെ ഫിറോസ്. താനൂരിലേത് സ്വാഭാവിക ദുരന്തമല്ലെന്നും പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് 22 പേർ മരിക്കാനിടയായ ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുന്നതിന്റെ അപകടങ്ങളും നേട്ടങ്ങളും മനസിലാക്കാം

ബോട്ട് സർവീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാസ്ഥയെക്കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നൽകിയിരുന്നു. നേരിട്ട് പരാതി ലഭിച്ചിട്ടും മന്ത്രി ഒന്നും ചെയ്തില്ല. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഫിറോസ് അറിയിച്ചു.

ഇപ്പോൾ വരുന്ന വാർത്തകളും നാട്ടുകാരുടെ വെളിപ്പെടുത്തലുകളും തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ച് സർവ്വീസ് നടത്തിയിരുന്ന ഈ ബോട്ടിനെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു. നാട്ടുകാർ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ മുന്നിൽ നിരന്തരം പരാതി നൽകിയിരുന്നു. ഇതൊക്കെ ആരാണ് അട്ടിമറിച്ചതെന്നും അദ്ദേഹം ചോദിച്ചു.

Read Also: ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ… ഇവ ചേർത്തതാണ് 2018 എന്ന സിനിമ: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button