Latest NewsKeralaIndia

പിണറായിക്കെതിരെ ഹിന്ദു സമൂഹത്തിനു ലൈക്കടിക്കാനുള്ള കമന്റ് സോഷ്യൽ മീഡിയയിൽ ഹിറ്റായി

.പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് 6000 ലൈക്ക് മാത്രം കിട്ടിയപ്പോഴാണ് ഈ കമന്റിനു പതിനാറായിരം ലൈക്ക് കിട്ടിയത്.    

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെയുള്ള കമന്റിന് പതിനാറായിരം ലൈക്കുമായി ശ്രീചെറായി. ഇന്നലത്തെ സുപ്രീം കോടതിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീ ചെറായി മുഖ്യമന്ത്രിയുടെ പോസ്റ്റിൽ ‘ പിണറായി വിജയനെതിരെ ഹിന്ദു സമൂഹത്തിന് ലൈക്ക് അടിക്കാനുള്ള കമന്റ് (മുക്കരുത്) ‘ എന്ന് കമന്റ് ചെയ്തത്.പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് 6000 ലൈക്ക് മാത്രം കിട്ടിയപ്പോഴാണ് ഈ കമന്റിനു പതിനാറായിരം ലൈക്ക് കിട്ടിയത്.

മാത്രമല്ല 30,000 ത്തിൽ പരം മറുപടികളും കമന്റിനു ലഭിച്ചു.കഴിഞ്ഞ ദിവസം ശബരിമല യുവതീ പ്രവേശനത്തിൽ ഭക്തർക്കെതിരെ നിലപാട് സ്വീകരിച്ച സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ആ കമന്റ്.സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കുന്നത് സംബന്ധിച്ച പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നാടകീയ സംഭവങ്ങൾ.മുൻപും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിൽ ചെറായ് ഇട്ട കമന്റിനു കുടുതൽ ലൈക്ക് കിട്ടിയിരുന്നു.

ഇത് വൈറലായതോടെ ആ കമന്റ് കാണാതായി.മുഖ്യമന്ത്രി കമന്റ് മുക്കിയതാണെന്ന് സോഷ്യൽ മീഡിയയിൽ പരാതി ഉണ്ടായിരുന്നു.ഇതിനെ തുടർന്നാണ് മുക്കരുത് എന്ന ജാമ്യവുമായി വീണ്ടും ശ്രീ ചെറായി കമന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button