Latest NewsFootball

പ്രതീക്ഷകള്‍ അവസാനിച്ചു: ഫുട്‌ബോള്‍ താരം സലയുടെ മൃതദേഹം കണ്ടെത്തി

ജ​നു​വ​രി 21-ാം തീ​യ​തി ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍​വ​ച്ചാ​ണ് സ​ല സ​ഞ്ച​രി​ച്ചി​രു​ന്ന ചെ​റു​വി​മാ​നം കാ​ണാ​താ​യ​ത്

ല​ണ്ട​ന്‍: വി​മാ​നാ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ അര്‍ജന്റീനന്‍ ഫുട്‌ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സ​ല​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റ് മ​രി​ച്ച​താ​യി കഴിഞ്ഞ ദിവസം സ്ഥി​രീ​ക​രി​ച്ചിരുന്നു.

റിമോട്ട് ഓപറേറ്റിങ് യന്ത്രം ഉപയോഗിച്ച് യു​കെ​യു​ടെ എ​യ​ര്‍ ആ​ക്സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ക​ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.  ജ​നു​വ​രി 21-ാം തീ​യ​തി ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ല്‍​വ​ച്ചാ​ണ് സ​ല സ​ഞ്ച​രി​ച്ചി​രു​ന്ന ചെ​റു​വി​മാ​നം കാ​ണാ​താ​യ​ത്.
സലയും പൈലറ്റ് ഡേവിഡ് ഇമോസ്റ്റണുമാണ് വിമാനത്തില്‍ യാത്രചെയ്തിരുന്നത്. നാ​ന്‍റ​സി​ല്‍​നി​ന്ന് കാ​ര്‍​ഡി​ഫി​ലേ​ക്ക് സ​ഞ്ച​രി​ക്ക​വെ​യാ​ണ് വി​മാ​നം റ​ഡാ​റി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

നാന്റെസിന് വേണ്ടി കളിച്ചിരുന്ന താരത്തെ ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് 137 കോടിയ്ക്കാണ് ടീമിലെത്തിച്ചത്. പുതിയ ക്ലബ്ബിലേക്കുള്ള യാത്രയിലാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button