കൊച്ചി: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട വി എസ് അച്യുതാനന്ദനും കെ എം മാണിയും ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 14 ലേക്കാണ് മാറ്റിയത്.തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
മാണിക്കെതിരെയുള്ള തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം ബാര്‍ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യുമ്പോൾ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലെന്നുമാണ് അച്യുതാനന്ദന്‍റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണെന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
Post Your Comments