Latest NewsKerala

ശബരിമല പുനപരിശോധന ഹർജി ; ദേവസ്വം കമ്മീഷണറിൽനിന്ന് റിപ്പോർട്ട് തേടി പദ്‌മകുമാർ

തിരുവനന്തപുരം : ശബരിമല പുനപരിശോധന ഹർജി സംബന്ധിച്ച വിഷയത്തിൽ ദേവസ്വം കമ്മീഷണറിൽനിന്ന് റിപ്പോർട്ട് തേടി ദേവസ്വം പ്രസിഡന്റ് എ. പദ്‌മകുമാർ. സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിക്കാതെയാണ്. കോടതിയിൽ വാദിക്കേണ്ടത് സാവകാശ ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു . എന്നാൽ ഇതിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button