കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയില്‍. കെ.സിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സീറ്റ് ലക്ഷ്യം വച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്, ചേര്‍ത്തലയില്‍ മത്സരിച്ച എസ്. ശരത്ത്, ഡി.സി.സി പ്രസിഡന്റ് എം.ലിജു എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. ഷാനിമോള്‍ ഉസ്മാനെപ്പോലെയുള്ള നേതാക്കളും ആലപ്പുഴയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അദ്ദേഹം പറഞ്ഞത് താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് ആലപ്പുഴയില്‍ നിന്ന് തന്നെയാകും എന്നു തന്നെയാണ്. മറ്റു പലസ്ഥലങ്ങലില്‍ നിന്നും താന്‍ മത്സരിക്കാന്‍ ഇറങ്ങുന്നു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്നും അതിനുവേണ്ടിയല്ല രാഹുല്‍ ഗാന്ധി തന്നെ സംഘടനാ ചുമതല ഏല്‍പിച്ചതെന്നും അതോടൊപ്പം ഉമ്മന്‍ചാണ്ടി മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments