CinemaLatest NewsVideos

ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ട്? അവതാരകന് മമ്മൂട്ടി കൊടുത്ത മാസ് മറുപടി

‘ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ട്’ ? അടുത്തിടെ തമിഴ്നാട്ടില്‍ നടന്ന വികടന്‍ സിനിമാ അവാര്‍ഡ്ദാന ചടങ്ങില്‍ ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടിയുടെ നേര്‍ക്കുയര്‍ന്ന ചോദ്യമാണിത്. ദുല്‍ഖറിനെ കുറിച്ചുള്ള അഭിപ്രായം അവതാരകര്‍ ചോദിച്ചതും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ’ എന്നായിരുന്നു മമ്മൂട്ടിയോടുള്ള ആദ്യ ചോദ്യം. കണ്ടിട്ടുണ്ട് എന്ന് മമ്മൂട്ടിയുടെ മറുപടി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. ‘കുഴപ്പമില്ല’ എന്ന ഒഴുക്കന്‍ മട്ടിലുള്ള മമ്മൂട്ടിയുടെ ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു. പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച് മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. ആ മറുപടിക്കൊപ്പം അവതാരകന്റെ അടുത്ത ചോദ്യവും എത്തി; ‘ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?’ അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
തുടര്‍ന്ന് വേദിയില്‍ നിന്ന അഞ്ജലിയോട് ആരുടെ ആരാധികയാണെന്ന് ചോദിച്ചു. ‘മമ്മൂട്ടിയുടെ’ എന്ന് അഞ്ജലി മറുപടിയും നല്‍കി. ‘അപ്പോള്‍ ദുല്‍ഖറിനെ ഇഷ്ടമല്ലേ’ എന്നായി അവതാരകന്‍!. മമ്മൂട്ടിയെ ഇഷ്ടമുള്ളതുകൊണ്ട് ദുല്‍ഖറിനെയും ഇഷ്ടമാണെന്ന് അഞ്ജലി പറഞ്ഞു.

എന്തായാലും ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button