ന്യൂഡല്‍ഹി: ശബരിമല കേസില്‍ മൂന്നാമത്തെ ഹര്‍ജി സുപ്രീം കോടതി കേട്ടു തുടങ്ങി. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. പ്രായറിനു വേണ്ടി അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയാണ് വാദിക്കുന്നത്.
പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെത്താണ് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സിംഗ്‌വി പറഞ്ഞു. അതേസമയം
പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിംഗ്‌വി വാദിച്ചു. ശബരിമല പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആയതു കൊണ്ടു മാത്രമാണ് ഇവിടെ യുവതികള്‍ക്ക് പ്രവേശനനം നിഷേധിച്ചതെന്നും സിംഗ്‌വി പറഞ്ഞു.
അതേസമയം ശബരിമല കേസില്‍ ആദ്യം പരിഗണിച്ചത് എന്‍എസ്എസിന്റെ ഹര്‍ജിയാണ്. അഡ്വ. കെ പരാശരനാണ് എന്‍എസ്എസിനു വേണ്ടി ഹാജരായത്. രണ്ടാമതായി പരിഗണിച്ചത് ത്ന്ത്രിയുടേതും മൂന്നാമത്തേത് പ്രയാര്‍ ഗോപാല കൃഷ്ണന്റേതുമായിരുന്നു. തന്ത്രിക്കായി ാഹാജരായത് അഡ്വ. വി. വി ഗിരിയാണ് ത്ന്ത്രിക്കു വേണ്ടി വാദിച്ചത്.
Post Your Comments