ഡല്‍ഹി: കേന്ദ്രആഭ്യന്തര വകുപ്പിന് സുപ്രീംകോടതിയുടെ പരസ്യശാസന. അസമില്‍ പൗരത്വരജിസ്റ്റര്‍ (എന്‍.ആര്.സി.) നടപ്പാക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ സുപ്രീംകോടതി ശാസിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം വേണ്ടരീതിയില്‍ സഹകരിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സായുധ പോലീസ് സേനയെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കാനുള്ളതുകൊണ്ട് രണ്ടാഴ്ചത്തേക്ക് എന്‍.ആര്.സി. നടപ്പാക്കല്ജോലി നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അറിയിച്ച് മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ശാസിച്ചത്.
ഈവര്‍ഷം ജൂലായ് 31 തന്നെയാണ് എന്‍.ആര്.സി. നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതിയെന്നും നീട്ടിനല്‍കില്ലെന്നും ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ ജോലിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പുജോലിയില്നിന്ന് ഒഴിവാക്കാനാകുമോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആരാഞ്ഞു.
Post Your Comments