ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വേഗം തന്നെ വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാവിലെ 10.30ന് തുടങ്ങിയ വാദത്തില്‍ ഇതുവരെ ഏഴു പേരുടെ വാദമാണ് ഇതുവരെ പൂര്‍ത്തിയായത്. അതേസമയം മുഴുവന്‍ വാദങ്ങളും കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. രണ്ടോ മൂന്നോ വാദം കൂടി കേട്ട ശേഷം ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും വാദങ്ങള്‍ കൂടിയേ കേള്‍ക്കൂ എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്‍എസ്എസ്, ത്ന്ത്രി, പ്രയാര്‍ ഗോപാലകൃഷ്ണന്, ബ്രാഹ്മണ സഭ, ഉഷാ നന്ദിനി, ബിജെപി നേതാവ് രാധാകൃഷ്ണമേനോന് എന്നിവരുടെ വാദമാണ് ഇതുവരെ കോടതി കേട്ടത്. ഒരേവാദം ആവര്ത്തിക്കപ്പെടുന്നെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Post Your Comments