ലഖ്‌നൗ: ഉത്തര്‍പ്രദേശ് വിധാന്‍സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളവും അനിഷ്ട സംഭവങ്ങളും. ഭരണകക്ഷിയായ ബി.ജെ.പി.യ്‌ക്കെതിരേ എസ്.പി.-ബി.എസ്.പി.-കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി തുടക്കംമുതല്‍ ഇവര്‍ മുദ്രാവാക്യമുയര്‍ത്തി. ഗവര്‍ണര്‍ രാംനായിക്കിന്റെ നയപ്രഖ്യാപന പ്രസംഗവും പ്രതിപക്ഷ എം.എല്‍.എ.മാര്‍ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഗവര്‍ണര്‍ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് അദ്ദേഹത്തിന് നേരെ കടലാസ് ചുരുട്ടി എറിയുകയും ചെയ്തു.
പ്രതിപക്ഷാംഗങ്ങളുടെ പെരുമാറ്റത്തിനെതിരേ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. എസ്.പി.യും ബി.എസ്.പി.യും ഗുണ്ടകളെപ്പോലെയാണ് നിയമസഭയ്ക്കുള്ളില്‍ പെരുമാറിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ഇത്തരം പ്രതികരണരീതികള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ പ്രതിഷേധം ഭരണഘടനയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നുവെന്നും യോഗി പ്രതികരിച്ചു. ഫെബ്രുവരി ഏഴിനാണ് വിധാന്‍സഭയില്‍ ബജറ്റ് അവതരണം. സഭ ഈ മാസം 22 വരെ നീളും.
Post Your Comments