റിയാദ്: യന്ത്രത്തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദിയിലെ റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുളള സ്കൂളിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്.
സ്കൂളില്‍ യന്ത്രത്തോക്കുമായി കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ സഹപാഠികളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് റിയാദ് പോലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
യന്ത്രത്തോക്കു കയ്യിലേന്തി വിദ്യാര്‍ത്ഥി സ്കൂളിലെത്തിയത് സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി. പതിനേഴു വയസ് പ്രായമുള്ള സ്വദേശി വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ പേരും വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട അഫ്ലാജിലെ ലൈലയില്‍ സെക്കണ്ടറി സകൂള്‍ വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്കൂളിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
Post Your Comments