ന്യൂഡല്‍ഹി: ശബരിമല വിധിയെ തുടര്‍ന്ന് റദ്ദാക്കിയത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമാണെന്ന് ബ്രാഹ്മണസഭാ അഭിഭാഷകന്‍ അഡ്വ. ശേഖര്‍ നാഫ്ഡേ . വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിറ്റുള്‍ക്ക് അവകാശമില്ലെന്നും അത് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കുന്നതായിരുന്നു ശബരിമല വിധി . മതാചാരങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും എല്ലായിടത്തും നിലനിൽക്കുന്ന ആചാരം അല്ലാത്തതുകൊണ്ട് അത് നിലനിൽക്കില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
ചിലർ ദൈവത്തിൽ വിശ്വസിക്കുന്നു, ചിലർ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ വിശ്വസിക്കാനോ വിശ്വസിക്കരുതെന്നോ പറയാൻ ആർക്കും അധികാരമില്ല. വിശ്വാസത്തിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തേണ്ടത് വിശ്വാസി സമൂഹമാണ്. അത് തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്കും അധികാരമില്ല. ഒരു പ്രത്യേക വിഭാഗം വച്ചുപുലർത്തുന്ന ആചാരം മതവിശ്വാസമായി തന്നെ കണക്കാക്കണമെന്നും ശേഖർ നാഫ്ഡേ പറഞ്ഞു.
യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷം തകർത്തു എന്നുതുടങ്ങി രാഷ്ട്രീയ വിഷയങ്ങളും ബ്രാഹ്മണസഭയ്ക്കുവേണ്ടി ശേഖർ നാഫ്‍ഡേ ഉന്നയിച്ചു. എന്നാൽ വിധിയിൽ ഭരണഘടനാപരമായുള്ള ഏതെങ്കിലും അടിസ്ഥാന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഖർ നാഫ്ഡേക്ക് കഴിഞ്ഞില്ല.
Post Your Comments