KeralaLatest NewsIndia

ശബരിമല വിഷയത്തിൽ എൻഎസ്എസിന് പിന്തുണയുമായി നാടാർ സമുദായം

എന്‍.എസ്.എസിനോട് ആജ്ഞാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്താണ് അവകാശമെന്നും വിഷ്ണു പുരം ചന്ദ്ര ശേഖരൻ ചോദിക്കുന്നു.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ എസ് എസിനു പിന്തുണയുമായി നാടാർ സമുദായം. എൻ.എസ്.എസിന്റെ നിലപാട് കണ്ട് സി.പി.എമ്മിന് ഹാലിളകേണ്ടെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍.എസ്.എസിനോട് ആജ്ഞാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്താണ് അവകാശമെന്നും വിഷ്ണു പുരം ചന്ദ്ര ശേഖരൻ ചോദിക്കുന്നു.

സി.പി.എം ഓഫീസിൽ നിന്ന് തിട്ടൂരം വാങ്ങി പ്രവർത്തിക്കേണ്ടവരല്ല സമുദായ സംഘടനകൾ. രാഷ്ട്രീയമായി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ഭീഷണിപ്പെടുത്തി ഒതുക്കിക്കളയാം എന്നാണ് ധാരണയെങ്കിൽ ആ പരിപ്പ് ജനാധിപത്യ കേരളത്തിൽ വേവില്ല. ഈ വിഷയത്തിൽ എൻ എസ് എസിന് എല്ലാവിധ പിന്തുണയുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എൻ.എസ്.എസിന്റെ നിലപാട് കണ്ട് സി.പി.എമ്മിന് ഹാലിളകേണ്ട
………
രാഷ്ട്രീയമായ നിലപാട് സ്വീകരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സമുദായ സംഘടനകൾ സി.പി.എമ്മിനോട് വിധേയത്വം കാട്ടിയില്ലെങ്കിൽ ഭീഷണിപ്പെടുത്തി ഒതുക്കിക്കളയാം എന്നാണ് ആ പാർട്ടിയുടെ നേതൃത്വത്തിലുള്ളവർ ധരിക്കുന്നത് എന്നു തോന്നുന്നു. കാര്യം കാണാൻ വേണ്ടി പഞ്ചപുച്ഛമടക്കി നിൽക്കുന്നവർ ഉണ്ടാകും. എന്നാൽ എല്ലാവരെയും ഒരേ നുകത്തിൽ കെട്ടാൻ ശ്രമിക്കരുത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍.എസ്.എസിനോട് ആജ്ഞാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്താണ് അവകാശം.

എന്‍.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം… വിമോചന സമരമൊക്കെ കോടിയേരി ഇപ്പോഴാണ് അറിയുന്നതെന്ന് തോന്നുന്നു. എൻ എസ് എസിന് രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെയെന്നും കോടിയേരി പറയുന്നു. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് എന്‍.എസിന് നല്ലത്. അല്ലെങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളത് എന്നും കോടിയേരി പറയുകയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫ് കൺവീനർ വിജയരാഘവനും ഒക്കെ അടുത്തിടെ സമാന രീതിയിൽ സംസാരിച്ചിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണ വിഷയത്തിൽ വിശ്വാസികളോടൊപ്പം നിലകൊണ്ടതാണ് എൻ.എസ് എസ് ഇവരുടെ അതൃപ്തിക്ക് പാത്രമാകാൻ കാരണം. ശക്തമായ ഭാഷയിൽ തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുപടി കൊടുത്തു കഴിഞ്ഞു. എങ്കിലും മറ്റൊരു സമുദായ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല.

സമുദായ സംഘടനകൾ അവരുടെ നിലപാടുകളോട് യോജിക്കുന്നവരെ പിന്തുണയ്ക്കുന്നത് പുതിയ കാര്യമൊന്നും അല്ല. സി.പി.എം ഓഫീസിൽ നിന്ന് തിട്ടൂരം വാങ്ങി പ്രവർത്തിക്കേണ്ടവരല്ല സമുദായ സംഘടനകൾ. രാഷ്ട്രീയമായി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ഭീഷണിപ്പെടുത്തി ഒതുക്കിക്കളയാം എന്നാണ് ധാരണയെങ്കിൽ ആ പരിപ്പ് ജനാധിപത്യ കേരളത്തിൽ വേവില്ല. ഈ വിഷയത്തിൽ എൻ എസ് എസിന് എല്ലാവിധ പിന്തുണയും…

shortlink

Related Articles

Post Your Comments

Related Articles


Back to top button