കൊൽക്കത്ത : ശാരദാ ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു.ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു.
ഡിഎസ്പി റാങ്കിലുള്ള തഥാഗത ബര്‍ധന്റെ നേതൃത്വത്തില്‍ അഞ്ചംഗ സിബിഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോംഗില്‍ ചോദ്യം ചെയ്യല്‍ നടക്കും. ശാരദാ, റോസ്വാലി ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കാണാതായ തെളിവുകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്.
രാജീവ് കുമാറിന്റെ കസ്റ്റഡിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉണ്ടെന്നാണ് സിബിഐ കരുതുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.
Post Your Comments