ന്യൂഡല്‍ഹി: ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെയാണ് മതാചാര നിയമത്തിന്റെ പകര്‍പ്പ് ഭരണഘടനാ ബഞ്ചിനു കൈമാറാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടത്.
മതം വിശ്വാസത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്നും ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്ഡേ വാദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ഹിന്ദു മതാചാരനിയമത്തിന്റെ ഫോട്ടോകോപ്പി കൈമാറാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഡ്വ നാഫ്ഡേയോട് ആവശ്യപ്പെട്ടത്.
ശബരിമലയിലെ യുവതീ പ്രവേശനത്തെ ആദ്യം എതിര്‍ത്തതും ബഞ്ചിലുണ്ടായിരുന്ന ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയായിരുന്നു.അവര്‍ അവധിയില്‍ പ്രവേശിച്ചതിനാലാണ് കേസ് ജനുവരിയില്‍ പരിഗണിക്കാതിരുന്നത്.
Post Your Comments