IndiaNews

എച്ച്എഎല്ലില്‍ തകര്‍ന്നു വീണ മിറാഷ് യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയക്കും

ബെംഗളൂരു: ബെംഗളൂരുവില്‍ തകര്‍ന്നുവീണ മിറാഷ് 2000 യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫ്രാന്‍സിലേക്ക് അയക്കാന്‍ തീരുമാനം. വിമാനത്തിലെ ഡാറ്റ റെക്കോര്‍ഡറായ ബ്ലാക്ക് ബോക്‌സില്‍നിന്നും വിവരങ്ങള്‍ കണ്ടെത്താനായാണ് ഇത് ഫ്രാന്‍സിലേക്ക് അയക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് വിമാനം തകര്‍ന്നുവീണത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് വിമാനത്തിന്റെ മുഖ്യനിര്‍മാതാക്കളായ ദസ്സോ ഏവിയേഷനിലെ വിദഗ്ധര്‍ക്ക് വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണ്. അപകടത്തില്‍ ബ്ലാക്ക്‌ബോക്‌സിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ തടസങ്ങളുണ്ടായിരുന്നു. ഇതിനിലാണ് ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയച്ച് പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനമെടുത്തത്.

വിമാനം അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടമായി. സംഭവത്തില്‍ എച്ച്.എ.എല്‍, ഡി.ജി.ക്യു.എ, വ്യോമസേന തുടങ്ങിയവര്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ബ്ലാക്ക്‌ബോക്‌സിലെ വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button