മുംബൈ: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണല്‍ താരം അലക്സ് ഇവോബിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ക്ലബ്ബിന്റെ അംബാസിഡര്‍ കൂടിയായ ബോളിവുഡ് നടി ഇഷ ഗുപ്ത മാപ്പു പറഞ്ഞു. അലക്‌സ് ഇവോബിയ്ക്കും ആഴ്‌സണല്‍ ക്ലബ്ബ് അധികൃകര്‍ക്കും മാപ്പപേക്ഷിച്ച് ഇഷ കത്ത് ന്ല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടിലാണ് അലക്സ് ഇവോബിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. വാട്ട്സ്ആപ്പ് ചാറ്റില്‍ ഇവോബിയുടെ കളിയെപ്പറ്റിയുള്ള സംസാരത്തിനിടെയാണ് വിവാദ പരാമര്‍ശമുണ്ടായിരുന്നത്. ഇത് ഇഷ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസാക്കുകയും ചെയ്തിരുന്നു. ചാറ്റിങ്ങിനിടെ ഇഷയുടെ സുഹൃത്ത് ഇവോബിയെ ഗോറില്ലാ എന്ന് വിളിക്കുകയായിരുന്നു. ഈ സന്ദേശത്തോട് ചിരിച്ചുകൊണ്ടായിരുന്നു ഇഷയുടെ പ്രതികരണം. ഇതാണ് താരത്തെ വെട്ടിലാക്കിയത്.
സംഭവം വിവാദമായതോടെ ഈ ചിത്രം ഇഷ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഫോളോവര്‍മാരില്‍ പലരും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതോടെയാണ് താരം മാപ്പ് ചോദിച്ചത്.
‘അറിവില്ലായ്മ മൂലം കഴിഞ്ഞ വെള്ളിയാഴ്ച എന്റെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തിയില്‍ എനിക്ക് അതിയായ ഖേദമുണ്ട്. വര്‍ഷങ്ങളായി ആര്‍സനല്‍ ആരാധികയാണ് ഞാന്‍. മുഴുവന്‍ സമയവും ഫുട്ബോളിലായി മാറ്റിവയ്ക്കുന്ന ആളുമാണ്. വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോസ്റ്റില്‍ ഉണ്ടായിരുന്നുവെന്ന് മനസിലായിരുന്നില്ല. ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നു. എന്റെ പരാമര്‍ശം നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല. വംശീയതയ്ക്ക് ഒരിക്കലും എന്റെ ഹൃദയത്തില്‍ സ്ഥാനമില്ല. ഇത്തരമൊരു സംഭവം എന്റെ ഭാഗത്തുനിന്ന് ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. എന്നോട് ക്ഷമിക്കണം’ – ഇവോബിയ്ക്ക് എഴുതിയ കത്തില്‍ ഇഷ വ്യക്തമാക്കി.
Post Your Comments