മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മീഷന്റെ നടത്തിപ്പിന് വേണ്ടി രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 4.5 കോടി രൂപ.അച്യുതാനന്ദന് വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമെ 13 ലക്ഷം രൂപ ശമ്പള ഇനത്തില്‍ നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 12 പേരാണുള്ളത്. മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കമ്മിഷന്‍ ചെയര്‍മാന് ലഭിക്കും. 5 താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 17 ജീവനക്കാര്‍ കമ്മിഷനിലുണ്ട്.
കമ്മിഷന്‍ ചെയര്‍മാന് കാബിനറ്റ് പദവിയും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധികാരങ്ങളുമാണ് നല്‍കിയിരിക്കുന്നത്. ഔദ്യോഗിക വസതിയും ചെയര്‍മാന് ലഭ്യമാണ്. അതേസമയം കമ്മീഷന്‍ മുന്നോട്ട് വെച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.കമ്മിഷന്‍ അംഗം സി.പി.നായര്‍ക്ക് നിലവില്‍ പെന്‍ഷന് പുറമെ 75,000 രൂപ ലഭിക്കുന്നുണ്ട്. ചീഫ് സെക്രട്ടറിക്ക് തുല്യമായ യാത്രാബത്തയും ദിനബത്തയും ലഭിക്കുന്നുണ്ട്. കമ്മിഷന്റെ ഓരോ സിറ്റിങിനും 2,500 രൂപ സിറ്റിങ് ഫീസ് ലഭിക്കും.
ഔദ്യോഗിക വാഹനം ടൂറിസം വകുപ്പാണ് നല്‍കുന്നത്. അതേസമയം വിജിലന്‍സ് സംവിധാനം പരിഷ്‌ക്കരണം, കപാസിറ്റി ഡെവലപ്‌മെന്റ് ഓഫ് സിവില്‍ സര്‍വന്റ്‌സ്, വെല്‍ഫെയര്‍ ടു റൈറ്റ്‌സ് – ഇപ്ലിമെന്റേഷന്‍ ഓഫ് സെലക്‌ട് ലെജിസ്ലേഷന്‍സ് – എ റിവ്യൂ എന്നീ 3 റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ ഇതുവരെ സര്‍ക്കാരിന് നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.
Post Your Comments