Latest NewsIndia

രാജസ്ഥാനില്‍ ജനഹിതമറിയാന്‍ 25 രഥങ്ങളുമായി ബിജെപി

‘ഭാരത് കെ മന്‍ കിബാത്ത് മേദി കെ സാഥ്’ എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടൈ ഭാഗമായാണ് രഥങ്ങള്‍ സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലങ്ങളിലുമെത്തുന്നത്. രഥങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനായി പ്രത്യേക ബോക്സും സ്ഥാപിച്ചിട്ടുണ്ട്. 25 രഥങ്ങളുടെ യാത്ര കേന്ദ്ര സഹമന്ത്രി രാാജ്യവര്‍ധന്‍ സിംഗ് രത്തോര്‍ ഉദ്ഘാടനം ചെയ്തു.

ജനങ്ങള്‍ നല്‍കുന്ന അഭിപ്രായങ്ങള്‍ സമാഹരിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് നല്‍കുമെന്നും രത്തോര്‍ പറഞ്ഞു. ഇതിന് അനുസൃതമായി തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കും. വളരെ വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഇവിടെയുള്ള യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുട അഭിപ്രായം അറിയേണ്ടതുണ്ടെന്നുമാണ് രഥയാത്രയെക്കുറിച്ച് ബിജെപി പറയുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തന്ത്രങ്ങളൊരുക്കി ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് സംസ്ഥാനത്ത് ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button