സീറ്റില്‍: ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന് വെടിയുതിർത്തു. യുഎസിലെ സീറ്റില്‍ പ്രാന്തത്തിലായിരുന്നു സംഭവം. യുവതിയുടെ ആണ്‍സുഹൃത്ത് സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് നാലു വയസുകാരന് അമ്മയ്ക്ക് നേരെ നിറയൊഴിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ യുവതിക്കാണ് പരിക്കേറ്റത്. സംഭവമുണ്ടായി സമയം ആണ്‍സുഹൃത്തിനൊപ്പം ബെഡില്‍ കിടന്ന് ടിവി കാണുകയായിരുന്നു യുവതി.
മുറിയിലേക്ക് എത്തിയ നാലു വയസുകാരന് ബെഡിനു സമീപം വച്ചിരുന്ന തോക്ക് കൈക്കലാക്കി നിറയൊഴിക്കുകയായിരുന്നു. അമ്മയുടെ മുഖത്തിനു നേരെയാണ് കുട്ടി വെടിയുതിര്‍ത്തത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ അച്ഛന് കൂടിയായ അമ്മയുടെ ആണ്‍സുഹൃത്തിനെതിരേയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments