ന്യൂ ഡൽഹി : ശബരിമലയുമായി ബന്ധപെട്ടു സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും. റിവ്യൂ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ സാവകാശം തേടി സമർപ്പിച്ച ഹർജിയുമാണ് നാളെ പരിഗണിക്കുന്നത്. ശബരിമല കേസിൽ 56 പുനഃപരിശോധന ഹർജികൾ, നാല് റിട്ട് ഹർജികൾ, രണ്ട് ട്രാൻസ്ഫർ ഹർജികൾ, ദേവസ്വം ബോർഡിന്‍റെ സാവകാശ എന്നിവ ഉൾപ്പെടെ 65 ഓളം ഹർജികളാകും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കുക. അതേസമയം കോടതിയലക്ഷ്യ ഹർജികളൊന്നും ഇതിൽ ലിസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments