അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്‍കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം ചെയ്ത ചിത്രമാണ് ഉപഹാരമായി നല്‍കിയത്. അതേസമം ആ ചിത്രത്തിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് പോപ്പ് ഇത് നല്‍കിയതെന്ന പ്രത്യേകതയും ഇതിനുണ്ട്.
കൂടാതെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ച മാര്‍പാപ്പ വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഉപഹാരം തന്നെ നല്‍കിയതും ശ്രദ്ധ ആഘര്‍ഷിച്ചു.
1219-ല്‍ വിശുദ്ധ ഫ്രാന്‍സിസിസിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി കൂടിയാണ് ഈ സന്ദര്‍ശനം. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ’ എന്ന വിശുദ്ധന്റെ പ്രാര്‍ഥനയാണ് മാര്‍പാപ്പ സന്ദര്‍ശന പ്രമേയമായി സ്വീകരിച്ചത്.
Post Your Comments