കൊച്ചി: ലൈംഗിക അതിക്രമ സംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കി കെസിബിസി മാര്‍ഗ്ഗരേഖ പുറത്തിറക്കി. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിതരണം ചെയ്യുന്നതിനാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ സഭ നിയമപ്രകാരം നടപടി വേണമെന്നും പോലീസിനെ അറിയിക്കണമെന്നും മാര്‍ഗ്ഗരേഖ നിര്‍ദേശിക്കുന്നു.
ഇരകളോട് അനുഭാവപൂര്‍വ്വമായ പെരുമാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന മാര്‍ഗരേഖ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട. കുട്ടികള്‍ക്കെതിരായ ലൈംഗികകാതിക്രമം പൊറുക്കാനാകാത്ത തെറ്റാണ്. ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ വൈദികര്‍ ഏര്‍പ്പെടരുതെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുതെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
Post Your Comments