Latest NewsIndia

ഒരു ട്രെയിലര്‍ പുറത്തിറക്കാന്‍ ബിജെപി എടുത്തത് അഞ്ചു വര്‍ഷം : കേന്ദ്ര ബജറ്റിനെ കുറ്റപ്പെടുത്തി എം കെ സ്റ്റാലിന്‍

ചെന്നൈ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. വിരുദ്ധനഗര്‍ ജില്ലയിലെ സതിരപ്പട്ടി ഗ്രാമത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഗ്രാമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു എം.കെ സ്റ്റാലിന്‍. മോദി സര്‍ക്കാര്‍ ജനങ്ങളെ മണ്ടന്‍മാരാക്കുകയായിരുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

‘നാലര വര്‍ഷത്തെ ഭരണത്തിനു ശേഷം കേന്ദ്രം ഒരു ട്രെയിലര്‍ പുറത്തിറക്കി. സിനിമാ റിലീസിന് മുമ്ബായുള്ള ട്രെയിലറാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ട്രെയിലര്‍ പുറത്തിറക്കാന്‍ ബിജെപി അഞ്ചു വര്‍ഷം എടുത്തെങ്കില്‍ ഊഹിക്കാവുന്നതേയുള്ളൂ അതില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്രകാലം എടുക്കുമെന്ന്. ബിജെപി ഭരണത്തിനു കീഴില്‍ രാജ്യം നാശത്തിലേക്കാണ് നീങ്ങുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരേയും സ്റ്റാലിന്‍ വിമര്‍ശനം അഴിച്ചു വിട്ടു. അണ്ണാ ഡിഎംകൈ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സംസ്ഥാന ഭരണത്തിന്‍ കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button