Latest NewsKeralaIndia

ഒരുമിച്ചു താമസിക്കില്ല: കനകദുർഗയുടെ ഭർത്താവും, മാതാവും സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേയ്ക്ക്

ഭര്‍ത്താവിന്റെ വീട്ടില്‍ കനകദുര്‍ഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി.

മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ് ഭർത്താവ് കൃഷ്ണനുണ്ണിയും,ഭര്‍തൃമാതാവ് സുമതിയമ്മയും. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച കനക ദുർഗയ്‌ക്കൊപ്പം താമസിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഭര്‍ത്താവിന്റെ വീട്ടില്‍ കനകദുര്‍ഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button