കുവൈറ്റ് സിറ്റി : സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടി ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഉത്തരവ്.
പണം വായ്പ എടുത്തശേഷം തവണകള്‍ മുടക്കിയതിനെ തുടർന്നാണ് വായ്പ ഇവര്‍ക്കെതിരെ നടപടി ഉണ്ടായതെന്നും കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യാത്രാ വിലക്കും നടപ്പിലാക്കിയതെന്നും നിയമ മന്ത്രാലയം വക്താവ് അറിയിച്ചു. രണ്ട് ലക്ഷം പേരില്‍ 70,000 പേരും സ്വദേശികളും,29,000 പേര്‍ വനിതകളുമാണ്. വനിതകളുടെ സാമ്പത്തിക കട ബാധ്യത 1,000 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെയാണെന്നും തകാഫുള്‍ സൊസൈറ്റി മേധാവി മുസാഇദ് മന്ദാനി അറിയിച്ചു.
Post Your Comments