KeralaNews

സിമന്റ് വില നിയന്ത്രണ വിധേയമാക്കും;ഇ പി ജയരാജന്‍

 

തിരുവനന്തപുരം:സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് ശക്തമായി ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ സിമന്റ് ലഭ്യമാക്കുക എന്ന കാഴ്ച്പ്പാടോടെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് പരമാവധി ചില്ലറ വില 420 രൂപയാക്കി നിജയപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് മലബാര്‍ സിമന്റ്സ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നും നിയമസഭയിലെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനാണ് സിമന്റ് വിലയുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ചത്.

കേരളത്തില്‍ വില്‍ക്കപ്പെടുന്ന സിമന്റിന്റെ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിലെ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഡീലര്‍മാര്‍ മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പന്നങ്ങള്‍ കൂടുതലായി വില്‍ക്കുകയാണെങ്കില്‍ മറ്റു സിമന്റ് കമ്പനികള്‍ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. വിലകുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button