സെലിബ്രിറ്റികളുടെ അപരന്മാരുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളോട് സാമ്യമുള്ളവരുടെ ചിത്രങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് മിക്കപ്പോഴും ആരാധകര്‍ തന്നെയാണ്. ഷാരൂഖ് ഖാന്‍, സല്‍മാ ഖാന്‍, ഹൃതിക് റോഷന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയെല്ലാം അപരന്മാരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‌ക ശര്‍മ്മയും കാണാന്‍ അതുപോലെയാകുമെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. അനുഷ്‌കയെക്കാള്‍ ജൂലിയക്കാണ് ഛായ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍.
ജൂലിയയുടെ ചിത്രവുമായി വിരാടിനെയും അനുഷ്‌കയെയും പലരും ടാഗും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിരവധി മീമുകളാണ് താരങ്ങളുടെ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments