മുംബൈ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പലരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ അത് എത്രയാണെന്ന് എല്ലാവരും പറയാറുമുണ്ട് എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൊഹ്ലി. ഇരുവരും സംഭാന തുക വെളിപ്പെടുത്താതെയാണ് കൊഹ്ലിയും ഭാര്യ അനുഷ്‌കയും വ്യത്യസ്തമായിരിക്കുന്നത്. ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ വന്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുകപറയാതെ സംഭാവന ചെയ്തത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന അഭിപ്രായം പങ്കുവച്ച് ട്വിറ്ററിലൂടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. എല്ലാവരും സംഭാവന നല്‍കിയ തുക വെളിപ്പെടുത്തുന്നതിനിടെയാണ് തുക പറയാതെ സംഭാവന നല്‍കുന്ന കാര്യം ഇരുവരും അറിയിച്ചത്.
പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കാന്‍ അനുഷ്‌കയും ഞാനും തീരുമാനിച്ചിരിക്കുന്നു. വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാന്‍ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൊഹ്ലി ട്വിറ്ററില്‍ കുറിച്ചു.
ഇരുവരും സംയുക്തമായി മൂന്നു കോടിയോളം രൂപ നല്‍കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
Post Your Comments