ബംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വര്‍ഷങ്ങളായി യെശ്വന്ത് പൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരില്‍ നിന്ന് പുറത്തേക്ക്, ട്രെയിന്‍ ബനസവാഡിയില്‍ നിന്ന് ആരംഭിക്കും എന്ന് യാത്രക്കാരെ റെയില്‍വേ എസ് എം എസ് വഴി അറിയിച്ചു തുടങ്ങി.
ഈ തീവണ്ടി യശ്വന്ത്പൂരിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) ഭാരവാഹികള്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു ,പക്ഷേ അത് ഫലം കണ്ടില്ല.
ഈ ട്രെയിനിന് ഫെബ്രുവരി അവസാനത്തോടെ ബയപ്പനഹള്ളിയില്‍ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി കെ കെ ടി എഫ് ഭാരവാഹികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞവര്‍ഷം ബനസവാഡിയിലേക്ക് മാറ്റിയ രണ്ട് ട്രെയിനുകള്‍ക്കും പിന്നീട് ആരംഭിച്ച ഹംസഫര്‍ എക്സപ്രസിനും ബയപ്പനഹള്ളിയില്‍ സ്റ്റോപ്പ് അനുവദിക്കാമെന്ന് പറഞ്ഞത് വെള്ളത്തില്‍ വരച്ചതിന് തുല്യമായി.
എംപിമാര്‍ക്കോ മന്ത്രി മാര്‍ക്കോ മറ്റ് ജനപ്രതിനിധികള്‍ക്കോ ബെംഗളൂരു മലയാളികളെ ആവശ്യമില്ലാത്തതിനാല്‍ ഇത്തരം അവഗണനകള്‍ തുടര്‍ക്കഥയാകുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.
Post Your Comments