കണ്ണൂര്‍: കീഴാറ്റൂരില്‍ ബെെപ്പാസ് വിരുദ്ധ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്‍മാറുന്നു. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിലാണ് പിന്‍മാറ്റം. സമര രംഗത്തുളളവര്‍ ഭൂമി ഏറ്റെടുക്കലിന് രേഖകള്‍ കെെമാറി. രേഖകള്‍ കെെമാറിയവരില്‍ സുരേഷ് കീഴാറ്റൂരിന്‍റെ മാതാവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.
ദേശീയതലത്തിലും ഏറെ ശ്രദ്ധയാകർഷിച്ച കീഴാറ്റൂർ വയൽക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറു മീറ്റർ പോലും വീതിയില്ലാത്ത വയൽ നികത്തി ദേശീയപാത നിർമിച്ചാൽ അതു പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നും ബദൽ മാർഗങ്ങൾ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട്. കീഴാറ്റൂരിൽ ഒൻപത് ഹെക്ടർ വയൽ ഉൾപ്പെടെ 12.22 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
Post Your Comments