KeralaLatest NewsNewsIndia

വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്‍.

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‌റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കീഴാറ്റൂരിലെ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സമൂഹ്യ മാധ്യമത്തില്‍ പങ്കുവയ്ച്ച കുറിപ്പിലാണ് ജയരാജന്‍ നിര്‍ദ്ദേശം രേഖപ്പെടുത്തിയത്. സമരത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല.

also read:കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി സിപിഎമ്മും വയല്‍ക്കിളികളും

എന്നാല്‍ സമരം നടത്തുന്നവരൊക്കെ പാര്‍ട്ടി വിരുദ്ധരാണെന്ന് പാര്‍ട്ടിയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിനു പിന്നിലുള്ള നേതൃത്വം ചില തീവ്രവാദ ശക്തികളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സമരത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവരാണ്. അത്തരക്കാരെ ഒറ്റപ്പെടുത്തണം. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി സമരത്തിലേക്ക് വഴിതെറ്റി ചെന്നവരെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് അതിനോട് യോജിയ്ക്കാനാവില്ല. വഴിതെറ്റിയവരെ നേര്‍വഴിയ്ക്ക് നടത്തുന്നതാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വം. അത്തരത്തിലുള്ള ശരിയായ സമീപനം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആളുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പി.ജയരാജന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button