Latest NewsKeralaNews

കീഴാറ്റൂരില്‍ ബദല്‍ സാധ്യത, മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയെ കാണും

ന്യൂഡല്‍ഹി: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെച്ചൊല്ലിയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഉച്ചയ്ക്ക് 12-ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.

also read: കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ

കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കുമുന്നില്‍ അവതരിപ്പിക്കും. നേരത്തേ, ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലുള്ള ഹൈവേ വികസിപ്പിച്ച് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് കുമ്മനം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button