കീഴാറ്റൂർ: കീഴാറ്റൂർ ബൈപാസ് നിർമാണത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നുമെന്ന് റിപ്പോർട്ട്. ബൈപാസ് അലൈന്മെന്റിൽ മാറ്റമില്ല. പോലീസും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. ഏറ്റെടുത്ത ഭൂമിയുടെ വിഞ്ജാപനം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഭൂവുടമകൾ ഹാജരാകാനാണ് നിർദ്ദേശം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അവഗണിച്ചു കീഴാറ്റൂർ ബൈപാസ് അലൈൻമെന്റ് വിജ്ഞാപനം ഇറക്കിയതിനെതിരെ വയൽക്കിളികൾ കോടതിയെ സമീപിച്ചിരുന്നു. അതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കേന്ദ്രമെടുത്തത്.
Post Your Comments