Latest NewsNattuvartha

കേടുവന്ന അരി ; നടപടിയെടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി

കേരളത്തിലെ പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോ​ഗിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി

തിരുവനന്തപുരം; കേരളത്തിലെ പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോ​ഗിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.

കേരളത്തിൽ നിന്ന് കൊണ്ട് വന്ന അരി സൂക്ഷിച്ച തൃശിനാപ്പള്ളിയിലെ പളനി മുരു​ഗൻ ട്രേ‍‍ഡേഴിസിന്റെ ​ഗോഡൗൺ പൂട്ടി സീൽവച്ചു . മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം നടത്തിയിരുന്നു.

എറണാകുളത്തെ സൈറസ് ട്രേഡേഴ്സ് ലേലത്തിൽ എടുത്ത അരിയും നെല്ലുമെല്ലാം പളനിമുരു​ഗൻ ട്രേഡേഴ്സിനാണ് കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ​ഗോഡൗൺ പൂട്ടി മുദ്ര വച്ചത് , കേടുവന്ന വസ്തുക്കൾ ഉപയോ​ഗിക്കുന്നത് തടയാൻ തമിഴ്നാട് അധികൃതർ ജാ​ഗ്രത പുലർത്തുന്നുണ്ടെന്നും പളനി സ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button