തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തള്ളി മേജര്‍ രവി. കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. ഞാനറിയുന്ന ലാലേട്ടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. തമിഴ്നാട്ടില്‍ എം.ജി.ആര്‍ നിന്നത് പോലെയുള്ള സാഹചര്യമല്ല കേരളത്തിലെന്നും മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലിന് അഭിനയമാണ് കൂടുതല്‍ ചേരുക, അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. പക്ഷേ അങ്ങനെയൊരു രാഷ്ട്രീയക്കാരനെ നമുക്ക് ഉണ്ടാക്കിയെടുക്കാമെന്നും മേജര്‍ രവി പറയുന്നു. മോഹന്‍ലാല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അശോക് കുമാര്‍ പറഞ്ഞിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ലാലിന്റേത് മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമല്ല തന്റെ വഴിയെന്നും അഭിനേതാവായി എക്കാലവും തുടരാനാണ് താല്‍പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ് അഭിനയ ജീവിതത്തിലെ സ്വാതന്ത്ര്യം. രാഷ്ട്രീയത്തില്‍ ഒട്ടേറെപ്പേര്‍ നിങ്ങളെ ആശ്രയിക്കും. അത് അത്ര എളുപ്പവുമല്ല. രാഷ്ട്രീയത്തില്‍ തനിക്ക് കാര്യമായ ജ്ഞാനവുമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവേശനത്തില്‍ താല്‍പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments