മെൽബൺ : ബ്രിസ്ബേൻ എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണി.ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെ കഫേയില്‍ കത്തി ഉപയോഗിച്ച് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയായിരുന്നു അക്രമികൾ ഭീഷണി ഉയർത്തിയത്. ബോംബ് ഉണ്ടെന്ന് വാർത്ത പരന്നതോടെ എയർപോർട്ടിലെ അന്താരാഷ്ട്ര ടെർമിനൽ പോലീസ് അടിയന്തിരമായി അടച്ചിട്ടു.
ബോംബിനു സമാനമായ വസ്തു കണ്ടെടുത്തെങ്കിലും ഇതു ബോംബല്ലെന്നു പിന്നീട് സ്ഥിരീകരിച്ചു. അറസ്റ്റിലായ അക്രമി അറബി സംസാരിക്കുന്ന അമ്പത് വയസുകാരനാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ എയർപോർട്ടിലാണ് സംഭവം നടക്കുന്നത്.
അതേസമയം ഗോൾഡ് കോസ്റ്റിലെ വിവിധ വാഹനങ്ങളിലും വീടുകളിലും പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു.
Post Your Comments