കോഴിക്കോട് പ്രവർത്തിക്കുന്ന താത്ക്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിലെ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 19,950 രൂപയാണ് പ്രതിമാസ സഞ്ചിത ശമ്പളം. 60 വയസ് പൂർത്തിയാകാൻ പാടില്ല. അപേക്ഷകർക്ക് അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന.
പേര്, വിലാസം, ഫോൺ നമ്പർ, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം. വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണനയുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, 31-03-2019 വരെയോ, അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകൾ 13 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. യോഗ്യരായവരെ ഇന്റർവ്യൂ തിയതി നേരിട്ട് അറിയിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം: ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ്, കോഴിക്കോട്-673032.
Post Your Comments