Kerala

എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. ടി. ജലീൽ

എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കുന്നതിനൊപ്പം വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് തിരികെയെത്തിയ കേഡറ്റുകൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യവും അച്ചടക്കവും മതനിരപേക്ഷ ബോധവും ഏറ്റവും അത്യാവശ്യമായ കാലത്ത് എൻ. സി. സി. ചെയ്യുന്നത് ദേശീയോദ്ഗ്രഥന പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണ പരിപാടി, വൃക്ഷ ത്തൈ നടീൽ, രക്തദാനം, മാലിന്യനിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം പ്രളയകാലത്ത് പ്രയാസമനുഭവിച്ചവർക്ക് ആശ്രയമാകാനും എൻ. സി. സി ക്ക് കഴിഞ്ഞു. എൻ. സി. സിയിലെ പെൺകുട്ടികളുടെ പങ്കാളിത്തത്തിൽ രാജ്യത്തിൽ തന്നെ കേരളം ഏറ്റവും മുന്നിലാണ്. കേരളം സ്ത്രീ ശാക്തീകരണ രംഗത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 33 കേരള എൻ. സി.സി ഇടുക്കിയുടെ നേതൃത്വത്തിൽ മൂന്ന് മാസം കൊണ്ട് നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയതും മന്ത്രി അഭിനന്ദിച്ചു. 2018-19 ലെ ഏറ്റവും മികച്ച ഗ്രൂപ്പിനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ബാനർ കോട്ടയം എൻ. സി. സി. ഗ്രൂപ്പിന്റെ കമാൻഡർ ബ്രിഗേഡിയർ എൻ. വി. സുനിൽകുമാർ ഏറ്റുവാങ്ങി. രണ്ടാമത്തെ ഗ്രൂപ്പിനുള്ള ബാനർ കോഴിക്കോട് ഗ്രൂപ്പും മികച്ച ബറ്റാലിയനുള്ള അവാർഡ് ഏഴ് കേരള ഗേൾസ് ബറ്റാലിയനും ഏറ്റുവാങ്ങി.

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന മത്സരത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണം നേടിയ കേഡറ്റ് സൾമാനുൾ ഫരിസ,് 9 കേരള നേവൽ യൂണിറ്റ്, ബെസ്റ്റ് സ്റ്റിക് ഓർഡർലി സ്വർണം നേടിയ ശ്രീരഞ്ജിനി എസ്, 27 കേരള ബറ്റാലിയൻ, വെള്ളി നേടിയ നയനാ കല്യാണി ഒന്ന് കേരളാ ഗേൾസ് അശ്വാരൂഢ മത്സരത്തിൽ വെള്ളി നേടിയ കേഡറ്റ് മെറിൻ പ്രിൻസ് മേനചേരി, വെങ്കലം നേടിയ കേഡറ്റ് പാർവതി ആർ നായർ, കേഡറ്റ് ടിജോയി എം, കേഡറ്റ് സാംബവി സിംഗ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു. 74 ആൺകുട്ടികളും 37 പെൺകുട്ടികളും കണ്ടിജന്റ് കമാൻഡർ കേണൽ ശ്രീ കൃഷ്ണയും പതിനഞ്ചംഗ പരിശീലകരുമാണ് ടീമിലുണ്ടായിരുന്നത്. ഡയറക്ടർ ജനറൽ എൻ. സി. സി. ന്യൂഡൽഹിയുടെ പ്രശസ്തി പത്രം ലഭിച്ച ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ ഗോപിക ജി. കെ, ലെഫ്: ഗീതിക, മേജർ സാക്ഷി മെഹ്ത, സീനിയർ അണ്ടർ ഓഫീസർ ആതിര എസ് ലാൽ, സീനിയർ അണ്ടർ ഓഫീസർ അലൻ കുര്യാക്കോസിനെയും മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ 17 എൻ. സി. സി. ഡയറക്ടറേറ്റുകളിലുമായി നടന്ന മത്സരങ്ങളിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ കേഡറ്റുകൾക്ക് നാളെ വൈകിട്ട് നാലിന് രാജ്ഭവനിൽ ഗവർണർ സ്വീകരണം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button