ന്യൂഡൽഹി; ഈ സാമ്പത്തിക വർഷം ജിഎസ്ടിയിൽ നിന്നുള്ള വരുമാനത്തിൽ 1 ലക്ഷം കോടി രൂപയുടെവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു .
ഈ കുറവ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നടപ്പാക്കുക വഴി ലഭിയ്ക്കേണ്ട നഷ്ട പരിഹാരത്തെയും ബാധിയ്ക്കും . 20,000-38000കോടി രൂപവരെ നഷ്ടപരിഹാരത്തിൽ കുറവ് വരും എന്നാണ് കണക്കാക്കുന്നത്.
2018 -19 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 7.44 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി ലഭിക്കേണ്ടിയിരുന്നത് , എന്നാൽ ഇത് 6.44 കോടി രൂപയായി കുറയുമെന്നാണ് ബജറ്റ് കണക്കുകൾ പറയുന്നത്.
ആ വർഷം ജനവരിയിൽ ജിഎസ്ടി വരുമാനം 1 ലക്ഷം കോടി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 8 മാസത്തേക്ക് സംസ്ഥാനങ്ങൾക്ക് 48,000 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്.
Post Your Comments