Latest NewsUSA

ജനറല്‍ മോട്ടോഴ്‌സില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍: 4,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ആശങ്ക

ഒട്ടാവ: വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്‌സില്‍ വീണ്ടും കൂട്ട പിചിച്ചുവിടല്‍. പിരിച്ചുവിടല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഏകദേശം 4,000 ത്തോളം ജീവനക്കാര്‍ക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്‌സ് മുന്നോട്ടു പോകുന്നത്.

അതേസമയം അമേരിക്കയിലെ ജനറല്‍ മോട്ടേഴ്‌സിന്റെ നാലാമത്തെ പ്ലാന്റും കാനഡയിലെ അഞ്ചാമത്തെ പ്ലാന്റും അടച്ചു പൂട്ടാനും കമ്പനി ആലോചിക്കുന്നണ്ട്. ഇത് രണ്ടാം വട്ടമാണ് കമ്പനി കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നത്. നേരത്തേ നവംബറിലും കമ്പനി കൂട്ടപിരിച്ചു വിടല്‍ നടത്തിയിരുന്നു. അന്ന് 17,700 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിട്ടിരുന്നു. ഇതോടെ, ജനറല്‍ മോട്ടോഴ്‌സിന്റെ ജീവനക്കാര്‍ വന്‍ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button