ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസ നേര്‍ന്ന് ജനീലിയ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജീവിതപങ്കാളിയെക്കുറിച്ച് ചില കാഴ്ചപാടുകളുള്ള പെണ്‍കുട്ടികളാണ് മിക്കവരും എന്നാല്‍ തനിക്ക് സത്യമായും അത്തരം കാഴ്ചപാടുകള്‍ ഒന്നുമില്ലായിരുന്നെന്ന് ജനീലിയ പറയുന്നു. അതേസമയം ഏറ്റവും മികച്ച പങ്കാളിയെന്നും പ്രിയ സുഹൃത്തെന്നുമാണ് റിതേഷിനെ ജനീലിയ കുറിപ്പില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.
ജീവിതം എത്ര ദുഃസ്സഹമായാലും അത് ഒന്നിച്ച് നേരിടുമെന്ന് തന്നെ വിശ്വസിപ്പിച്ചത് റിതേഷാണെന്നും ജനീലിയ പറയുന്നു. 2003ല്‍ ഒന്നിച്ചഭിനയിച്ച തുജേ മേരി കസം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് റിതേഷും ജനീലിയയും ആദ്യമായി പരിചയപ്പെട്ടത്. ഏട്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് 2012ല്‍ ഇരുവരും വിവാഹിതരായത്. അതേസമയം ജനീലയുടെ കുറിപ്പ് ലക്ഷക്കണക്കിനാളുകളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളായ എക്താ കപൂര്‍, സമാന്താ റൂത്ത് പ്രഭു, സഞ്ജയ് കപൂര്‍, സാനിയ മിര്‍സ തുടങ്ങിയവരും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
https://www.instagram.com/p/BtaGeQ6haMj/
Post Your Comments