മലയാളികളുടെ പ്രിയങ്കരിയായ ദിവ്യാ ഉണ്ണി തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്റെ ജീവിതസഖിയായത്. അതീവ രഹസ്യമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചായിരുന്നു രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനാണ്. ഫെബ്രുവരി 5നായിരുന്നു ഇവരുടെ വിവാഹം. ഒരുവര്‍ഷം പിന്നിടുന്നതിനിടയില്‍ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഇതിനോടകം തന്നെ ദിവ്യയുടെ പോസ്റ്റ് വൈറലായി മാറി. അരുണ്‍ കുമാറിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തു. നീ തന്ന പുഞ്ചിരിയാണ് ഇപ്പോഴും തന്നെ നയിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഹാപ്പി ഫസ്റ്റ് ആനിവേഴ്സറി, ഇതായിരുന്നു ദിവ്യയുടെ കുറിപ്പ്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസയറിച്ച് കമന്റുകളിട്ടു. വിവാഹത്തിന് ശേഷവും നൃത്തപരിപാടികളില്‍ സജീവമാണ് താരം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.
https://www.facebook.com/DivyaaUnniOfficial/photos/a.1738244706435690/2211707322422757/?type=3&__xts__%5B0%5D=68.ARAGloYJGCJ0ChOCuEKWgs1-QfYi62-Zy4s5Yx4osYT2dR1eI2H0GDalq4aLzWkQq9-PauntoVH8J-Dgt30zTD5jUG66Pf2wFQJxv2FNBF8u3ZM5slZ-6iwQIYXK1lEqknXQIR2SfJRB58ibD58m0LATa7EAdOjn6HCU3ZPX0X-vUXcvO2hSLCRVw2WmeBDsoWeYo_6K3JdHxFSqU1yjRSAvS0DMLr8ewjZ-TAMJKMcbVsVT_URqgCBC6nFoyxTiV6_7JXubslg4PILXrbtqt_R36R2v0MyRWWCJfp0MDdDk6G2SR2t3ZvL9fl42mF8R9ZtTDlA18ETUufGcxstAOR36TsUw&__tn__=-R
Post Your Comments