മുംബൈ: മഹേന്ദ്രസിംഗ് ധോണി കീപ്പിംഗ് ചെയ്യുമ്പോൾ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ബാറ്റ്സ്മാൻമാർക്ക് മുനാനറിയിപ്പുമായി ഐസിസി.വിക്കറ്റിന് പിന്നിലെ ധോണിയുടെ നീക്കങ്ങളും നിരീക്ഷണ പാടവവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും ധോണി തന്റെ കീപ്പിങ് മികവില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ വിക്കറ്റ് നേടിക്കൊടുക്കുകയുണ്ടായി.
കേദാര്‍ ജാദവ് എറിഞ്ഞ ഇന്ത്യയുടെ 37-ാമത്തെ ഓവറിലാണ് സംഭവം. പന്ത് പാഡില്‍ കൊണ്ടതും ജാദവും ധോണിയും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് എത്തിയിരുന്നു. പന്ത് വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയും ചെയ്‌തു. നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീല്‍ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. നീഷം തിരിച്ച് ക്രീസിലേക്ക് ഓടിയെത്താന്‍ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗതക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഐസിസിയുടെ ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തനിക്ക് തന്ന ഉപദേശം സ്വീകരിക്കുന്നതായും ഇനി ശ്രദ്ധിച്ചോളാം എന്നു ജിമ്മി നീഷവും ട്വീറ്റ് ചെയ്യുകയുണ്ടായി.
Never leave your crease with MS Dhoni behind the stumps! https://t.co/RoUp4iMpX6
— ICC (@ICC) February 3, 2019
Post Your Comments