KeralaLatest News

ശബരിമല വിഷയത്തില്‍ പ്രതികരിച്ച് നടന്‍ അജു വര്‍ഗീസ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് നടന്‍ അജു വര്‍ഗീസ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നുണ്ടെന്നാണ് അജു വര്‍ഗീസ് പറയുന്നത്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അജു പറഞ്ഞു. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല. പത്രമാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. അവരെല്ലാം പറയുന്നത് തങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണെന്നാണ് അജു അഭിമുഖത്തിനിടെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button