അബുദാബി : ദുബായില്‍ തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെയുളള 3 മണിക്കൂര്‍ സമയ ഇടവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 66 റോഡപകടങ്ങള്‍. തിങ്കളാഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയാണ് ഇത്രയും വലിയ അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് അധികൃതര്‍ . കണ്‍ട്രോള്‍ റൂമില്‍ ഇതേ സമയം 1812 സഹായ അഭ്യര്‍ത്ഥന വിളികളും എത്തിയതായി ബന്ധപ്പെട്ട ചുമതലയുളള ഓഫീസര്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ പെട്ടവര്‍ സുരക്ഷിതരാണ്.
വാഹനമോടിക്കുന്നവര്‍ മഴയുളള സാഹചര്യങ്ങളില്‍ ടണലിനുളളിലൂടെ യാത്രയില്‍ വേഗതയില്‍ മിതത്വം പാലിക്കണമെന്നും പെട്ടെന്ന് വാഹനം നിര്‍ത്തുന്ന പ്രവണത ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വാഹനമോടിക്കുന്ന വേളയില്‍ ഇരു വാഹനങ്ങള്‍ക്കിടയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അകലം പാലിക്കണമെന്നും കൂടുതലും അപകടം ക്ഷണിച്ച് വരുത്തുന്നത് മഴയുളള അവസരങ്ങളിലും കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും അമിതവേഗതയില്‍ വാഹനം ഓടിക്കുന്നത് മൂലമാണെന്നും ഈ പ്രവണതയില്‍ നിന്ന് പിന്‍മാറണമെന്നും അധികൃതര്‍ യുഎഇയിലെ വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments