KottayamLatest NewsKeralaNattuvarthaNews

ഏ​ഴു വ​ർ​ഷം മു​മ്പ് റോ​ഡ​പ​ക​ടം: ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മം​ഗ​ല​ശേ​രി സൈ​ജോ​പ്പ​ൻ ഐ​സ​ക്കി​ന്‍റെ മ​ക​ൻ സാം​സ​ണാ(മോ​നു​ക്കു​ട്ട​ൻ-21)ണു ​മ​രി​ച്ച​ത്

മ​ങ്കൊ​മ്പ്: ഏ​ഴു വ​ർ​ഷം മു​മ്പ് ന​ട​ന്ന റോ​ഡ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യി​രു​ന്ന യു​വാ​വ് മ​രിച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മം​ഗ​ല​ശേ​രി സൈ​ജോ​പ്പ​ൻ ഐ​സ​ക്കി​ന്‍റെ മ​ക​ൻ സാം​സ​ണാ(മോ​നു​ക്കു​ട്ട​ൻ-21)ണു ​മ​രി​ച്ച​ത്.

2016 ന​വം​ബ​റി​ൽ എ​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. 14 വ​യ​സു​ണ്ടാ​യി​രു​ന്ന സാം​സ​ൺ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ബ​ന്ധു​വി​ന്‍റെ മ​നഃസ​മ്മ​ത​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി​യി​ലേ​ക്കു പോ​യ​പ്പോഴാണ് അ​പ​ക​ടം സംഭവിച്ചത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ക്കുകയായിരുന്നു. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ

തുടർന്ന്, മൂ​ന്നു​മാ​സ​ത്തെ ചി​കി​ൽ​സ​യ്ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കി​ട​ക്ക​യി​ൽ നി​ന്നു എ​ഴു​നേ​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കൈ​ന​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡോ​ക്ട​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ 9.30 ഓടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ നടക്കും. മാ​താ​വ് : ര​ഞ്ജു. സ​ഹോ​ദ​രി: സാ​നി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button